വിപണികളില്‍ മുന്നേറ്റം

മുംബൈ: ഓഹരി വിപണികളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 28765 പോയന്റും നിഫ്റ്റി 8595 പോയന്റും ഉയര്‍ന്ന് വ്യാപാരത്തിനിടെ മറികടക്കുന്ന പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. രാജ്യന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് ഇരു സൂചികകളും മുന്നേറിയത്. ആര്‍ബിഐയുടെ അടുത്ത നയ അവലോകന നയത്തില്‍ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചനകളും സൂചികകളില്‍ നേട്ടത്തിന് കാരണമായി.

ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടേഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗെയില്‍, ഇന്‍ഫോസിസ്, ഡി.എല്‍.എഫ് എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top