വിന്‍ഡോസ് 10 ന്റെ രണ്ടാമത്തെ പ്രിവ്യൂ വേര്‍ഷനിമായി മൈക്രോസോഫ്റ്റ്

വിന്‍ഡോസ് 10ന്റെ പുതിയ പ്രിവ്യൂ വേര്‍ഷന്‍ മൈക്രോസോഫ്റ്റ് പുറത്തുവിട്ടു. മൊബൈല്‍ ഫോണുകള്‍ക്കായുള്ള വിന്‍ഡോസ് 10 ന്റെ ടെക്‌നിക്കല്‍ പ്രിവ്യൂ വേര്‍ഷനുകളാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കായി വിന്‍ഡോസ് നല്‍കിയിരിക്കുന്നത്. സ്പാര്‍ട്ടണ്‍ ബ്രൗസറോടുകൂടിയാണ് രണ്ടാം ട്രയല്‍ വേര്‍ഷന്‍ എത്തിയിരിക്കുന്നത്.

സ്പാര്‍ട്ടണ്‍ ബ്രൗസര്‍ കൂടാതെ നിരവധി സവിശേഷതകളും ട്രയല്‍ വേര്‍ഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

നിലവില്‍ ലൂമിയ ഐക്കണ്‍, ലൂമിയ 930, ലൂമിയ 640 എക്‌സ് എല്‍ എന്നീ ഫോണുകളൊഴികെ ബാക്കി എല്ലാ ലൂമിയ ഫോണുകളിലും പുതിയ ട്രയല്‍ വേര്‍ഷന്‍ ലഭ്യമാകും. ട്രയല്‍ വേര്‍ഷനായതുകൊണ്ടു തന്നെ വിന്‍ഡോസ് 10 ഉപയോഗിക്കുമ്പോള്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുകളുണ്ടാകാം.

ഡെസ്‌ക് ടോപ്പിന്റെ അതേ മാതൃകയില്‍ തന്നെയാണ് മൊബൈലിനും വിന്‍ഡോസ് 10 തയാറാക്കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 ആണ് വിന്‍ഡോസ് 10 ലുള്ളത്. മെയിലും കലണ്ടറും യോജിപ്പിച്ചുകൊണ്ടുള്ള പ്രത്യേക ടോംഗിളും പുതിയതിലുണ്ടാകും.

പുതിയ ഔട്ട്‌ലുക്ക് മെയിലില്‍ ഇടത്തേക്കും വലത്തേക്കും സൈ്വപ്പ് ചെയ്ത് മെയിലുകള്‍ ഡീലീറ്റ് ചെയ്യുകയോ മൂവ് ചെയ്യുകയോ മാര്‍ക്ക് ചെയ്യുകയോ ഒക്കെ ആകാം. ഔട്ട്‌ലുക്ക് കലണ്ടര്‍ ഓഫീസ് 365, എക്‌സ്‌ചേഞ്ച്, ഔട്ട്‌ലുക്ക് ഡോട്ട് കോം, ജിമെയില്‍, ഗൂഗിള്‍ കലണ്ടര്‍, യാഹൂ തുടങ്ങിയ അക്കൗണ്ടുകളുമായി കണക്ടുചെയ്യുകയുമാകാം.

പുതിയ വിഷ്വല്‍ ഡിസൈനോടുകൂടിയ മെസേജിംഗ് ആപ്ലിക്കേഷനും ഇതിലുണ്ട്. മെസേജിംഗ് ആപ്ലിക്കേഷനില്‍ നിന്ന് ഒറ്റ ക്ലിക്കില്‍ തന്നെ കോളുകള്‍ വിളിക്കുകയും ചെയ്യാം. കഴിഞ്ഞ ട്രയല്‍ വേര്‍ഷനിലുണ്ടായ അപാകതകള്‍ പരിഹരിച്ചാണ് പുതിയ വേര്‍ഷന്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. മറ്റു പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അത് അടുത്ത വേര്‍ഷനുകളില്‍ പരിഹരിക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം.

Top