വിന്‍ഡോസ് ഫോണുകാര്‍ക്ക് വാട്ട്‌സ്ആപ്പ് വോയിസ് കോളിംഗ് ഉടന്‍ തന്നെ എത്തുന്നു

ടെക് ലോകത്ത് നിന്ന് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍, വാട്ട്‌സ്ആപ്പ് വോയിസ് കോളിംഗ് ഉടന്‍ തന്നെ വിന്‍ഡോസ് ഫോണുകള്‍ക്കും ലഭ്യമാക്കും.

വാട്ട്‌സ്ആപ്പ് വോയിസ് കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചിട്ട് കുറച്ചു കാലമായെങ്കിലും വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ സേവനം ഇതുവരെ ലഭിച്ചിട്ടില്ല. ആന്‍ഡ്രോയിഡ്, ഐഒഎസ്, ബ്ലാക്ക്ബറി പതിപ്പുകള്‍ക്കുള്ള വാട്ട്‌സ്ആപ്പ് വോയിസ് കോളിംഗ് മാത്രമെ കമ്പനി പുറത്തിറക്കിയിരുന്നുള്ളു.

വാട്ട്‌സ്ആപ്പിന്റെ ബീറ്റാ ടെസ്റ്റിംഗ് പ്രോഗ്രാമില്‍ അംഗങ്ങളായിട്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ തന്നെ വിന്‍ഡോസ് വോയിസ് കോളിംഗ് ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഫീച്ചര്‍ ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കും. എന്നാല്‍, ഇതുസംബന്ധിച്ച് വാട്ട്‌സ്ആപ്പിന്റെ ഭാഗത്ത്‌നിന്നോ ഫെയ്‌സ്ബുക്കിന്റെ ഭാഗത്ത് നിന്നോ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

വാട്ട്‌സ്ആപ്പ് വോയിസ് കോളിംഗ് ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ചത് ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായിട്ടാണ്. പിന്നീടാണ് ഐഒഎസ് ബ്ലാക്ക്‌ബെറി ഫോണുകള്‍ക്കായി വോയിസ് കോളിംഗ് അവതരിപ്പിച്ചത്.

Top