വിന്‍ഡോസ് ഫോണില്‍ ബീറ്റാ വേര്‍ഷനില്‍ വാട്‌സ്ആപ്പ് വോയിസ് കോളിംഗ് എത്തി

കാത്തിരിപ്പിന് വിരാമമിട്ട് വിന്‍ഡോസ് ഫോണുകാര്‍ക്ക് വാട്‌സ്ആപ്പ് കോളിംഗ് സംവിധാനം എത്തി. ബീറ്റാ വേര്‍ഷനില്‍ വോയിസ് കോളിംഗ് സംവിധാനം ലഭിച്ചുതുടങ്ങിയിരിക്കുന്നതായി ടെക് മാസികകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വോയിസ് കോളിംഗ് സംവിധാനം പരീക്ഷിക്കാനാഗ്രഹിക്കുന്നവര്‍ 2.12.40 വേര്‍ഷന്‍ ബീറ്റാ ആപ്പ് സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയെന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് പറയുന്നു. ഏതായാലും ഉടനെതന്നെ വിന്‍ഡോസ് സ്റ്റോറില്‍ നമുക്ക് വോയിസ് കോളിംഗ് ഉള്ള വേര്‍ഷന്‍ പ്രതീക്ഷിക്കാം.

വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ വാട്‌സ് ആപ്പ് സൗജന്യ വോയിസ് കോളിംഗ് സംവിധാനം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് വാട്‌സ് ആപ്പ് സപ്പോര്‍ട്ട് ടീം അടുത്തെയിടെ അറിയിച്ചിരുന്നു.

Top