വിന്‍ഡോസിനു പകരം ഇന്ത്യ സ്വന്തമായി കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്നു

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ പുതിയ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്നു. ഇപ്പോള്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മൈക്രോസോഫ്ടിനെ ഒഴിവാക്കിയാണ് പുതിയ വൈബ് ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്നത്. സി-ഡാക് വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതിക മികവും സുരക്ഷയുമുള്ള ബോസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പകരക്കാരനായി എത്തുന്നത്.

സെപ്തംബര്‍ മാസത്തില്‍ തന്നെ ബോസ്( ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷന്‍സ്) പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുന്നത്. സിഡാക് തദ്ദേശീയമായി വികസിപ്പെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം സുരക്ഷ കാരണങ്ങളാലാണ് പെട്ടെന്ന് പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സിഡാക് നേരത്തേ വികസിപ്പിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചുവരുന്ന ബോസിന്റെ പോരായ്മകള്‍ പരിഹരിക്കപ്പെട്ട വെര്‍ഷന്‍ ആയിരിക്കും രാജ്യമൊട്ടാകെ അവതരിപ്പിക്കപ്പെടുക. ഇതിലൂടെ ഏകീകൃത ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനാണ് സര്‍ക്കാരിന്റെ ശ്രമം.

ഗവണ്‍മെന്റിന്‍െ സൈബര്‍ ഇടങ്ങളിലുണ്ടാവുന്ന എണ്ണമറ്റ ഹാക്കര്‍ ആക്രമണത്തെ തടുക്കുന്നതിന് ഉതകുന്നതാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം. സിഡാക്കിനൊപ്പം ഗുജറാത്തിലെ സാങ്കേതിക സര്‍വ്വകലാശാലയും,ഡിആര്‍ഡിഒയും ബോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ നിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിച്ചു.

Top