വിനീത് ശ്രീനിവാസന്‍ – നിവിന്‍ പോളി കൂട്ടുകെട്ട് വീണ്ടും

വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു. ഒപ്പം അജു വര്‍ഗീസും. പ്രജിത് കാരണവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെ നിവിന്‍ പോളിയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയിച്ചത്. തട്ടത്തിന്‍ മറയത്തിന് ശേഷം തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ എത്തുന്നതാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.

വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. എല്‍ജെ ഫിലിംസും വിനോദ് ഷോര്‍ണൂരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.

Top