വിനീത് ശീനിവാസനും നിവിന്‍ പോളിയും വീണ്ടുമൊന്നിക്കുന്നു

വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ സിനിമയില്‍ നിവിന്‍പോളി നായകനാകുന്നു. അജുവര്‍ഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത്, തിര, എന്നീ സിനിമകള്‍ക്ക് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒക്ടോബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. ഇരുവരും അടുത്തിടെ ഒരുമിച്ച ഒരു വടക്കന്‍ സെല്‍ഫിക്ക് മികച്ച അഭിപ്രായമായിരുന്നു.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ ഉടന്‍ അഭിനയിക്കുക. അതിന് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും അഭിനയിക്കും. സന്തോഷ് ശിവന്റെ ചിത്രത്തില്‍ മഞാജുവാര്യരാണ് നായിക. അതിന് ശേഷമാകും വിനീതിന്റെ ചിത്രത്തില്‍ അഭിനയിക്കുക.

Top