വിനയ് ഫോര്‍ട്ട് വിവാഹിതനായി

ഗുരുവായൂര്‍: മലയാള ചലച്ചിത്ര യുവതാരം വിനയ് ഫോര്‍ട്ട് വിവാഹിതനായി. ഗുരുവായൂര്‍ സ്വദേശിനി സൗമ്യയാണ് വധു. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം.

അമൃതാ യൂണിവേഴ്‌സിറ്റിയില്‍ നാനോ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് സൗമ്യ. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനായ രവി.എസ്.നമ്പിടിയുടെയും ഹേമാംബികയുടെയും മകളാണ് സൗമ്യ.

Top