വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കായി മൈക്രോമാക്‌സ് ടാബി

വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന മൈക്രോമാക്‌സ് ടാബി എന്ന ടാബ്‌ലെറ്റ് വിപണിയിലെത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വ്യത്യസ്ത മോഡുകള്‍ ഈ ടാബിലുണ്ട്.

കുട്ടികള്‍ക്ക് പഠനത്തിനും പെയിന്റിംഗിനും ആവശ്യമായ വിവിധ ആപ്പുകള്‍ മുന്‍കൂര്‍ ഇന്‍സ്‌റ്റോള്‍ ചെയ്താണ് ടാബി എത്തിയത്. മാത്രമല്ല ആകര്‍ഷകമായ ഗെയിമുകളും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഏതു പ്രായക്കാര്‍ക്കും ഉപയോഗിക്കാനാകും വിധം ടാബില്‍ യൂസര്‍ സെറ്റിംഗുകളുണ്ട്. ഓരാള്‍ എത്ര സമയം ടാബി ഉപയോഗിക്കാമെന്ന സെറ്റിഗും സവിശേഷതയാണ്.

കുട്ടികള്‍ ടാബി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാവുന്ന കേടുപാടുകളെ ചെറുക്കാന്‍ കഴിയുന്ന സ്‌പെഷ്യല്‍ ബമ്പര്‍ കവറുമുണ്ട്.

ആന്‍ഡ്രോയ്ഡ് കിറ്റ് കാറ്റ് 4.4 ഒ.എസ്., ഏഴ് ഇഞ്ച് ഡിസ്പ്‌ളേ. 1.3 ജിഗാഹെട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍. 3200 എം.എ.എച്ച്. ബാറ്ററി എന്നിവയാമ് മറ്റ് പ്രത്യേകതകള്‍. വില 6,499 രൂപ.

Top