വിദ്യാര്‍ഥി സംഘര്‍ഷം; അടച്ചുപൂട്ടിയ കോഴിക്കോട് എന്‍ഐടി കാമ്പസ് ഇന്ന് തുറക്കും

കോഴിക്കോട്: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കോഴിക്കോട് എന്‍ഐടി കാമ്പസ് ഇന്ന് തുറക്കും. എന്‍ഐടിയില്‍ കാവി ഭൂപട പ്രദര്‍ശനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തിന് പിന്നാലെ കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കാമ്പസ് അടച്ചത്.

എന്‍ഐടി ഡയറക്ടറെത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ജനുവരി 22ന് സംഘ് പരിവാര്‍ അനുകൂല സംഘടനയായ എസ്എന്‍എസിന്റെ നേതൃത്വത്തില്‍ കാമ്പസില്‍ കാവി നിറത്തില്‍ ഭൂപടം വരച്ച് പ്രദര്‍ശിപ്പിച്ചതിനെതിരെയാണ് വൈശാഖ് പ്രതിഷേധിച്ചത്.ഇതിനുപിന്നാലെ നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിന്റെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചിരുന്നു. വൈശാഖ് സമര്‍പ്പിച്ച അപ്പീലില്‍ അതോറിറ്റി തീരുമാനമെടുക്കുന്നതുവരെ നടപടികള്‍ പാടില്ലെന്നാണ് നിര്‍ദേശം.

Top