വിദേശപര്യടനങ്ങളിലെ മികവ്; ഇന്ത്യന്‍ ടീമിന്റെ ദിനബത്ത ഇരട്ടിയാക്കി ക്രിക്കറ്റ് ബോര്‍ഡ്

indian-cricket

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിദേശ പര്യടനങ്ങളിലെ മികച്ച പ്രകടനത്തിന് പ്രോത്സാഹനമായി താരങ്ങളുടെ ദിനബത്ത ഇരട്ടിയാക്കി ക്രിക്കറ്റ് ബോര്‍ഡ്. നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന 8,899 രൂപ 17,799 രൂപയായി വര്‍ദ്ധിപ്പിക്കാനാണ് തിരുമാനിച്ചിരിക്കുന്നത്.

നിലവില്‍ വിദേശയാത്രയിലെ സൗകര്യങ്ങളായ വിമാനയാത്ര, ഹോട്ടലുകളിലെ താമസത്തിനുള്ള ചെലവ് എന്നിവ ബി.സി.സി.ഐയാണ് നല്‍കുന്നത്. ഈ സൗകര്യങ്ങള്‍ക്ക് പുറമേയാണ് ദിനബത്ത കൂട്ടാനുള്ള തീരുമാനവും.

Top