വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്

മുംബൈ: വിദേശനാണ്യ ശേഖരത്തില്‍ തുടര്‍ച്ചയായി അഞ്ചാമത്തെ ആഴ്ചയും ഇടിവ്. അമേരിക്കന്‍ ഇതര കറന്‍സി ആസ്തികളിലുണ്ടായ ഇടിവാണ് മുഖ്യമായി വിദേശനാണ്യത്തില്‍ പ്രതിഫലിച്ചത്.

വിദേശനാണ്യ ശേഖരത്തിന്റെ ഒട്ടുമൂക്കാലും വരുന്ന വിദേശകറന്‍സി ആസ്തിയില്‍ 180 കോടി ഡോളറിന്റെ കുറവാണുണ്ടായത്. ഇതോടെ ഈ ആസ്തി 28,558 കോടി ഡോളറായി. അതേസമയം ആഴ്ചകളായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണശേഖരവും താഴോട്ടുപോയി. 91 കോടി ഡോളറിന്റെ ഇടിവോടെ 2001 കോടി ഡോളറായി സ്വര്‍ണ്ണശേഖരം താഴ്ന്നു. തൊട്ടുമുന്‍പത്തെ ആഴ്ചയിലും നാണ്യശേഖരത്തില്‍ ഇടിവായിരുന്നു. അന്ന് 141 കോടി ഡോളറിന്റെ കുറവാണ് ശേഖരത്തില്‍ പ്രതിഫലിച്ചത്.

ജൂലൈ 25ന് ഇത് എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിന് അരികില്‍ വരെയെത്തിയിരുന്നു. 2011 സപറ്റംബര്‍ രണ്ടിന് രേഖപ്പെടുത്തിയ 32,079 കോടി ഡോളറാണ് വിദേശനാണ്യശേഖരത്തിലെ റെക്കോഡ്.

Top