വിജയ് സേതുപതിയ്‌ക്കൊപ്പം കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ അഞ്ജലി

കാര്‍ത്തിക് സുബ്ബരാജിന്റെ ബഹുതാര ചിത്രത്തില്‍ അഞ്ജലി നായികയാവുന്നു. വിജയ് സേതുപതി, എസ്.ജെ.സൂര്യ, സിംഹ, കരുണാരന്‍, കാളി വെങ്കിട്ട് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇരവി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ മറ്റു നായികമാരെ തീരുമാനിച്ചു വരുന്നതേയുള്ളൂ. ചിത്രത്തില്‍ സേതുപതിയുടെ ജോഡിയായാണ് അഞ്ജലി എത്തുന്നത്.

പൂജാ കുമാറിനെയാണ് നേരത്തെ ഈ വേഷത്തിനായി പരിഗണിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ പൂജ ഈ സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു.

ജിഗര്‍തണ്ട, പിസ എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് കാര്‍ത്തിക്.

Top