വിജയ് ചിത്രം പുലിയുടെ ത്രിഡി ഗെയിം ട്രെയിലര്‍ ഇറങ്ങി

ഇളയദളപതി വിജയ് നായകനാകുന്ന പുലിയുടെ രണ്ടു ട്രെയിലറുകള്‍ക്കും വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ത്രീഡി ഗെയിം ട്രെയിലറും പുറത്തുവിട്ടിരിക്കുന്നു.

സിനിമയെ ആധാരമാക്കി ഇന്ത്യയുടെ ആദ്യത്തെ സ്ട്രാറ്റജി ഗെയിം ആണ് പുലിയുടേതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. വാള്‍പ്പയറ്റും കുതിരയോട്ടവുമൊക്കെ ഗെയിമിന്റെ ഭാഗമാണ്

സിനിമ ഒക്ടോബര്‍ ഒന്നിനാണ് തിയറ്ററുകളില്‍ എത്തുന്നത്. ഇളയദളപതിയുടെ ഇതുവരെ കാണാത്ത ഗെറ്റപ്പു തന്നെയാണ് ഫാന്റസി ചിത്രമായ പുലിയുടെ പ്രധാന പ്രത്യേകത.

ഹന്‍സികയും ശ്രുതി ഹാസനുമാണ് ചിത്രത്തിലെ നായികമാര്‍. ബോളിവുഡ് താരം ശ്രീദേവിയും പുലിയില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Top