വിജയ്‌യുടെ അടുത്ത ചിത്രം ‘പുലി’

വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. പുലി എന്നാണ് വിജയ്‌യുടെ ചിത്രത്തിന് പേര്.  വിജയ് 58 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചിത്രത്തിനാണ് ഇപ്പേള്‍ സ്ഥീരീകരണമായത്.  ചിമ്പുദേവനാണ് സിനിമയുടെ സംവിധാനം.  എന്നാല്‍ വാര്‍ത്ത സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.  പൊങ്കലിന് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

നിരവധി പേരുകള്‍ പരിഗണിച്ചാണ് ചിത്രത്തിന് പുലി എന്ന പേരിട്ടത്.  വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തില്‍ ശ്രുതി ഹാസനും ഹന്‍സികയുമാണ്  ചിത്രത്തിലെ നായികമാര്‍.  ശ്രീദേവിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.  ഇംഗ്ലീഷ് വിംഗ്ലീഷിന് ശേഷം ശ്രീദേവി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.  കിച്ച സുദീപ്, പ്രഭു, വിജയകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.  ദേവിശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം.  75 കോടിയാണ് സിനിമയുടെ നിര്‍മാണ ചെലവ്.

Top