വിജയ്,നയന്‍താര,സാമന്ത എന്നിവരുടെ വസതികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ചെന്നൈ: പ്രശസ്ത സിനിമാ താരങ്ങളായ വിജയ്, നയന്‍താര, സാമന്ത എന്നിവരുടെ വീടുകളില്‍ റെയ്ഡ്. ആദായനികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്. വിജയിയുടെയും സാമന്തയുടെയും ചെന്നൈയിലെ വീടുകളിലാണ് ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. നയന്‍താരയുടെ കൊച്ചിയിലെ തേവരയിലെ വസതിയിലും തിരുവല്ലയിലെ വസതിയിലും റെയ്ഡുണ്ട്. വിജയ്‌യുടെ നാളെ പുറത്തിറങ്ങുന്ന പുലി എന്ന ചിത്രത്തില്‍ വിജയ് നടത്തിയ പണമിടപാടുകളില്‍ വ്യക്തതയില്ലാത്തതാണ് റെയ്ഡിനു പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top