വിഘടനവാദി നേതാക്കള്‍ മസ്‌റത്ത് ആലവും യാസിന്‍ മാലിക്കും പൊലീസ് കസ്റ്റഡിയില്‍

ശ്രീനഗര്‍: കാശ്മീരില്‍ വിഘടനവാദി നേതാക്കള്‍ യാസിന്‍ മാലിക്കിനെയും മസ്‌റത്ത് ആലത്തിനെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ത്രാല്‍ ജില്ലയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് ഇരുവരെയും അറസ്റ്റു ചെയതത്.

മസ്‌റത്ത് സ്ഥലം സന്ദര്‍ശിച്ചാല്‍ ക്രമസമാധാന പ്രശ്‌നം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്താണ് അറസ്റ്റ്.

സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞദിവസം ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. സൈന്യം വ്യാജ ഏറ്റുമുട്ടല്‍ നടത്തുകയായിരുന്നുവെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ ആരോപണം.

എന്നാല്‍, യുവാവിന് ഭീകരരുമായി ബന്ധമുണ്ടെന്നും അയാള്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ സന്ദര്‍ശിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. കൊലപാതകത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Top