വിക്രം ചിത്രം 10 എന്‍ട്രതുക്കുള്ളെയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി

വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രം 10 എന്‍ട്രതുക്കുള്ളെയുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോണി മ്യൂസിക് ഇന്ത്യയാണ് പുറത്തുവിട്ടത്.

സാമന്തയാണ് ചിത്രത്തിലെ നായിക. ഐയ്ക്ക് ശേഷം വിക്രമിന്റേതായി പുറത്തിറങ്ങുന്ന സിനിമയാണ് 10 എന്‍ട്രതുക്കുള്ളെ. ചിത്രം ഒക്ടോബര്‍ 21ന് തീയേറ്ററുകളിലെത്തും.

ഗോലിസോഡ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് മില്‍ട്ടണ്‍ ഒരുക്കുന്ന എന്‍ട്രതുക്കുള്ളൈ ഒരു റോഡ് മൂവിയാണ്. ജാക്കി ഷ്‌റോഫ്, പശുപതി, അഭിമന്യു സിംഗ്, സമ്പൂര്‍ണേഷ് ബാബു, മനോബാല എന്നവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫോക്സ്റ്റാര്‍ സ്റ്റുഡിയോസും എ.ആര്‍. മുരുഗദോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top