വികസന മുദ്രാവാക്യമുയര്‍ത്തി ബീഹാറില്‍ ഭരണത്തിലെത്തുമെന്നു നിതീഷ് കുമാര്‍

പാറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നടത്തിയ വികസനമുദ്രവാക്യമുയര്‍ത്തിയാണു മത്സരിക്കുന്നതെന്നു ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ പറഞ്ഞു. വികസനമുദ്രവാക്യമുയര്‍ത്തിത്തന്നെ ഭരണത്തിലെത്തുമെന്നും നിതീഷ്‌കുമാര്‍ പറഞ്ഞു. തങ്ങള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറെ രാഷ്ട്രീയപ്രാധാന്യമുളള തെരഞ്ഞെടുപ്പാണിതെന്നു പറഞ്ഞ നിതിഷ്‌കുമാര്‍ തങ്ങള്‍ കഠിനാധ്വാനം ചെയ്തിട്ടുണ്‌ടെന്നും ഇതിന്റെ പ്രതിഫലം ലഭിക്കുമെന്നാണു വിശ്വാസമെന്നും വ്യക്തമാക്കി.

Top