വിഎസിന് ലക്ഷങ്ങള്‍ പിരിച്ചു കൊടുത്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി

കോട്ടയം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ലക്ഷങ്ങള്‍ പിരിച്ച് കൊടുത്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. കൂടെ നിന്ന എംഎല്‍എമാര്‍ക്ക് വേണ്ടിയാണ് പണം ആവശ്യപ്പെട്ടത്. രസിത് പോലുമില്ലാതെ വാങ്ങിയ പണം എങ്ങനെ സംഭാവനയാകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.

കൂടെ നിന്നവര്‍ക്ക് വേണ്ടി വിഎസ് ജോലിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ടി കെ പളനിക്കെതിരായ നീക്കത്തിന് വിഎസ് നല്‍കിയത് ജോലി വാഗ്ദാനം. സഹായിച്ച വ്യക്തിക്ക് ജോലി നല്‍കാന്‍ വിഎസ് ആവശ്യപ്പെട്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Top