വിആർ ഹെഡ്സെറ്റുകൾ ഉപയോഗിക്കാന്‍ ഇനി ഫേസ്ബുക്കിന്റെ ആവശ്യമില്ല

ക്വസ്റ്റ് വിആർ ഹെഡ്സെറ്റുകൾക്കായി പുതിയ അക്കൗണ്ട് ലോഗിൻ സിസ്റ്റം അവതരിപ്പിച്ച് മെറ്റ. ഇനി മുതൽ വിആർ ഹെഡ്സെറ്റുകൾക്ക് ഫേസ്ബുക്ക് അക്കൗണ്ടുകളുടെ ആവശ്യമില്ല. പകരം ഉപയോക്താക്കൾക്ക് പുതിയ മെറ്റാ അക്കൗണ്ട് എടുക്കാം. ഈ അക്കൗണ്ട് ഫേസ്ബുക്കുമായി ലിങ്ക് ചെയ്യേണ്ടതുമില്ല. ആഗസ്റ്റിലാണ് പുതിയ അക്കൗണ്ട് സംവിധാനം പുറത്തിറക്കുക. നിലവിൽ മെറ്റാ വിആർ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരും മുമ്പ് തങ്ങളുടെ ഒക്കുലസ് അക്കൗണ്ട് ഫേസ്ബുക്ക് അക്കൗണ്ടുമായി ലയിപ്പിച്ചവരും പുതിയ മെറ്റാ അക്കൗണ്ടും മെറ്റാ ഹൊറൈസൺ പ്രൊഫൈലും ക്രിയേറ്റ് ചെയ്യണം.ഒക്കുലസ് അക്കൗണ്ട് ഉപയോഗിച്ച് വിആർ ഹെഡ്സെറ്റ് ലോഗിൻ ചെയ്യുന്നത് 2023 ജനുവരി ഒന്നു വരെയെ തുടരാനാകൂ.അതിനു ശേഷം പുതിയ അക്കൗണ്ട് ആവശ്യമായി വരും.

മെറ്റാ അക്കൗണ്ട് ഒരു സോഷ്യൽ മീഡിയ പ്രൊഫൈൽ അല്ല. ഇത് ഉപയോക്താക്കളുടെ വിആർ ഹെഡ്സെറ്റിലേക്ക് ലോഗിൻ ചെയ്യാനും വാങ്ങിയ ആപ്പുകൾ ഒരിടത്ത് കാണാനും നിയന്ത്രിക്കാനും സഹായിക്കുന്ന ഇടം മാത്രമാണ്. ഭാവിയിൽ മെറ്റാ അക്കൗണ്ട് പ്രവർത്തനം വിപുലീകരിക്കുമെന്നാണ് കമ്പനി പറയുന്നത്. ക്വസ്റ്റ് ഹെഡ്‌സെറ്റ് ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ അതേ അക്കൗണ്ട് സെന്ററിലേക്ക് അവരുടെ മെറ്റാ അക്കൗണ്ടും ചേർക്കാനുള്ള ഓപ്ഷൻ ഉണ്ടെന്ന് കമ്പനി വ്യക്തമാക്കി.

Top