വിംബിള്‍ഡന്‍ ടെന്നീസ്: ദ്യോക്കോവിച്ചിനും സെറീനയ്ക്കും വിജയത്തുടക്കം

ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നീസില്‍ ടോപ് സീഡുകളായ നോവാക് ദ്യോക്കോവിച്ചിനും സെറീന വില്യംസിനും വിജയത്തുടക്കം. പുരുഷ വിഭാഗത്തില്‍ ലോക ഒന്നാംനമ്പര്‍ താരമായ സെര്‍ബിയയുടെ ദ്യോക്കോവിച്ച് ജര്‍മനിയുടെ ഫിലിപ്പ് കോഹല്‍ ചെറിബെയറെ അനായാസം മറികടന്നു (6-4, 6-4, 6-4). വനിതാ വിഭാഗത്തില്‍ ഒന്നാംനമ്പര്‍ താരം യു.എസ്സിന്റെ സെറീന വില്യംസ് റഷ്യയുടെ മാര്‍ഗറിത്ത ഗാസ്പ്രിയാനാണ് മറികടന്നത് (64, 61).

മറ്റ് മത്സരങ്ങളില്‍ സ്‌പെയിനിന്റെ മാഴ്‌സലോ ഗ്രാനോളേഴ്‌സ് സെര്‍ബിയയുടെ ജാന്‍കോ ടിപ്‌സെര്‍വിക്കിനെയും (6-3,6-4,6-2), ക്രോയേഷ്യയുടെ മരിന്‍ സിലിക്ക് ജപ്പാന്റെ ഹിരോക്കി മോറിയെയയും (6-3, 6-2, 7-6), ഓസ്‌ട്രേലിയയുടെ നിക് ക്യാര്‍ഗോസിസ് അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്‍ട്ട്‌സ്മാനെയും (6-0, 6-2, 7-6) തോല്‍പ്പിച്ചു.

ഇറ്റലിയുടെ സാറ ഇറാനി നാട്ടുകാരിയായ ഫ്രാന്‍സെസ്‌ക ഷിവോണയെയും (62, 57, 61), ബലാറസിന്റെ വിക്ടോറിയ അസരങ്ക എസ്‌തോണിയയുടെ അനെറ്റ് കോന്റാവെറ്റിനെയും (62, 62), സെര്‍ബിയയുടെ അന ഇവാനോവിച്ച് ചൈനയുടെ യിഫാന്‍ സുവിനെയും (61, 61) തോല്‍പ്പിച്ചു.

പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ റുമാനിയയുടെ ഫ്‌ലോറിന്‍ മെര്‍ഗ സഖ്യം രണ്ടാംറൗണ്ടില്‍ കടന്നു.

Top