വിംബിള്‍ഡണ്‍ വനിത സിംഗിള്‍സ് കിരീടം സെറീന വില്യംസിന്

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിത സിംഗിള്‍സ് കിരീടം സെറീന വില്യംസിന്. ഫൈനലില്‍ സ്‌പെയിനിന്റെ ഗാര്‍ബിന്‍ മുഗുരുസയെ തോല്‍പ്പിച്ചു. സ്കോര്‍: 6-4, 6-4. വിംബിള്‍ഡണില്‍ സെറീനയുടെ ആറാം കീരീടവും കരിയറിലെ 21ആം ഗ്രാന്‍സ്ലാം കിരീട നേട്ടവുമാണിത്.

2002, 2003, 2009, 2010, 2012 സീസണുകളിലും സെറീന വിംബിള്‍ഡണ്‍ കിരീടം നേടിയിരുന്നു.ഫ്രഞ്ച് ഓപ്പണില്‍ തന്നെ രണ്ടാം റൗണ്ടില്‍ അട്ടിമറിച്ച മുഗുരുസയോടുള്ള മധുരപ്രതികാരം കൂടിയായി സെറീനയുടെ ജയം.

ഒരു മണിക്കൂറും 23 മിനിട്ടും നീണ്ട പോരാട്ടത്തില്‍ സെറീനയുടെ പരിചയസമ്പത്തിനുമുന്നില്‍ മുഗുരുസയ്ക്ക് പൊരുതി നോക്കാന്‍ മാത്രമെയായുള്ളു. സെപ്റ്റംബറില്‍ നടക്കുന്ന യുഎസ് ഓപ്പണ്‍ കിരീടംകൂടി നേടിയാല്‍ കലണ്ടര്‍ സ്ലാമും 33കാരിയായ സെറീനയ്ക്ക് സ്വന്തമാവും.

Top