വിംബിള്‍ഡണ്‍ ടെന്നിസ്: ഫെഡററും നദാലും മറേയും രണ്ടാം റൗണ്ടില്‍

ലണ്ടന്‍: മുന്‍നിര താരങ്ങളായ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, ആന്‍ഡി മറേ എന്നിവര്‍ വിംബിള്‍ഡണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ബോസ്‌നിയയുടെ ദാമിര്‍ സുംഹറിനെ അനായാസം മറികടന്നാണ് രണ്ടാം സീഡ് റോജര്‍ ഫെഡററുടെ മുന്നേറ്റം. സ്‌കോര്‍ 6-1, 6-3, 6-3.

പത്താം സീഡ് റാഫേല്‍ നദാല്‍ 6-1, 6-3, 6-3ന് ബ്രസീലിന്റെ തോമസ് ബനൂച്ചിയെ മറികടന്നു. കസാഖിസ്ഥാന്‍ താരം കുകുഷ്‌കിന്റെ ശക്തമായ പോരാട്ടം അതിജീവിച്ചാണ് മൂന്നാം സീഡ് ആന്‍ഡി മറേയുടെ മുന്നേറ്റം. സ്‌കോര്‍ 6-4, 7-6, 6-4.

തോമസ് ബെര്‍ഡിഷ്, ജോ വില്‍ഫ്രഡ് സോംഗ, ഗെയ്ല്‍ മോണ്‍ഫില്‍സ് തുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തി.

ഇതേസമയം വനിതകളില്‍ മൂന്നാം സീഡ് സിമോണ ഹാലെപ്പിന് ആദ്യ റൗണ്ടില്‍ അടിതെറ്റി. സ്ലോവാക്യയയുടെ യാര കാപെലോവയാണ് ഹാലെപിനെ അട്ടിമറിച്ചത്. പെട്ര ക്വിറ്റോവ, കരോളിന്‍ വോസ്‌നിയാക്കി എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി.

നൊവാക് ജോകോവിച്ച്, സ്റ്റാന്‍ വാവ്രിങ്ക, സെറീന വില്യംസ്, മരിയ ഷറപ്പോവ തുടങ്ങിയവര്‍ ഇന്ന് രണ്ടാം റൗണ്ടിനിറങ്ങും. വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സമാര്‍ട്ടിന ഹിംഗിസ് സഖ്യവും ഇന്ന് ആദ്യ മത്സരത്തിനിറങ്ങും.

Top