വാഹനാപകട കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരെന്ന് കോടതി

മുംബൈ: വാഹനാപകട കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന് കനത്ത തിരിച്ചടി. സല്‍മാന്‍ ഖാന്‍ കുറ്റക്കാരെന്ന് കോടതി. സല്‍മാനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്. മുംബൈ സെഷന്‍സ് കോടതിയുടേതാണ് വിധി. സംഭവം നടന്ന് 12 വര്‍ഷം പിന്നിട്ടപ്പോഴാണ് അന്തിമ വാദം പൂര്‍ത്തിയായി വിധി എത്തുന്നത്. അപകടകരമായ ഡ്രൈവിങ്ങ്, മനപൂര്‍വ്വമല്ലാത്ത നരഹത്യ തുടങ്ങിയ കുറ്റങ്ങളാണ് സല്‍മാനെതിരെ ചുമത്തിയിരിക്കുന്നത്.

സല്‍മാന്‍ ഖാനെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞുവെന്ന് കോടതി. ഡ്രൈവറാണ് വാഹനമോടിച്ചതെന്ന വാദം കോടതി തള്ളി. സന്‍മാന്‍ ഖാന്‍ തന്നെയാണ് വാഹനമോടിച്ചതെന്നും ലൈസന്‍സ് ഇല്ലതെയാണ് കാര്‍ ഓടിച്ചതെന്നും അപകട സമയത്ത് സല്‍മാന്‍ മദ്യപിച്ചിരുന്നതായും കോടതി വ്യക്തമാക്കി. സല്‍മാന്‍ ഖാനെതിരെ തെളിഞ്ഞത് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസാണ്. സല്‍മാനെതിരായ വിധി അല്‍പ്പസമയത്തിനകം പ്രഖ്യാപിക്കും.

2002 ല്‍ ആണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച വാഹനമോടിച്ച് വഴിയരുകില്‍ കിന്നുറങ്ങിയ ആളെ കൊലപ്പെടുത്തിയെന്നാണ് കേസ്‌

Top