Tomin Thachankary statement

tomin thachankery

തിരുവനന്തപുരം: വാഹനങ്ങളില്‍ അനധികൃതമായി ‘പ്രസ്’ ബോര്‍ഡ്/സ്റ്റിക്കര്‍ ഉപയോഗിക്കുന്നതിരെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി. ഇതുസംബന്ധിച്ച് കമ്മീഷണര്‍ തിരുനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിക്കും കെയുഡബ്ല്യുജെ പ്രസിഡന്റിനും പിആര്‍ വകുപ്പ് സെക്രട്ടറിക്കും കത്തയച്ചു.

മാധ്യമപ്രവര്‍ത്തനത്തിനു മാത്രമായി അനുവദിക്കുന്ന സ്വാതന്ത്ര്യവും സൗകര്യവും അനധികൃതമായി മറ്റുപലരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇത് തടയാനാണ് നടപടിയെന്നും തച്ചങ്കരിയുടെ കത്തില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനത്തിലേ പ്രസ് ബോര്‍ഡ് ഉപയോഗിക്കാവൂ എന്നും കത്തില്‍ പറയുന്നുണ്ട്.

Top