വാവേയുടെ സ്മാര്‍ട്‌ഫോണ്‍ ഹോണര്‍ 4എക്‌സ്

ചൈനീസ് കമ്പനി വാവേ പുതുതായി അവതരിപ്പിക്കുന്ന സ്മാര്‍ട്‌ഫോണാണ് ഹോണര്‍ 4എക്‌സ് ( Huawei Honor 4X ). 10,999 രൂപയാണ് ഔദ്യോഗിക വിലയെങ്കിലും ഫ്‌ളിപ്കാര്‍ട്ടില്‍ 9,999 രൂപയ്ക്ക് ഫോണ്‍ ലഭ്യമാണ്. ഷവോമിയുടെ റെഡ്മി നോട്ട് 4ജി (വില 9,999 രൂപ), മൈക്രോമാക്‌സിന്റെ യു യുറേക്ക (8,999 രൂപ) എന്നീ മോഡലുകളോടാണ് ഹോണര്‍ 4എക്‌സ് മത്സരിക്കുക.

1280X720 പിക്‌സല്‍സ് റിസൊല്യൂഷനുളള 5.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഹോണര്‍ 4എക്‌സിനുള്ളത്. പിക്‌സല്‍ സാന്ദ്രത 267 പി.പി.ഐ.

1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് എ53 പ്രൊസസര്‍, അഡ്രിനോ 306 ജി.പി.യു. രണ്ട് ജി.ബി. റാം, എട്ട് ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍. 32 ജി.ബി. എസ.ഡി. കാര്‍ഡ് സ്ലോട്ടും ഇതിലുണ്ട്.

ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് ഒ.എസില്‍ ഓടുന്ന ഫോണില്‍ ചൈനീസ് ഫോണുകളുടെ സവിശേഷതയായ ഇമോഷന്‍ യൂസര്‍ ഇന്റര്‍ഫേസുമുണ്ട്. എല്‍.ഇ.ഡി. ഫ് ളാഷും 22 എം.എം. വൈഡ് ആംഗിള്‍ ലെന്‍സുമുള്ള 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്.

കണക്ടിവിറ്റിക്കായി 4ജി അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഹോണര്‍ 4എക്‌സിലുണ്ട്. 3000 എം.എ.എച്ച്. ശേഷിയുള്ള ബാറ്ററിയാണ് ഫോണിലേത്. ഒരുദിവസം തുടര്‍ച്ചയായുളള ഉപയോഗത്തിന് ഈ ബാറ്ററി ധാരാളം മതി.

Top