വാര്‍ഡ് വിഭജനം: ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് മുസ്ലീംലീഗ്

മലപ്പുറം: വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് മുസ്ലീംലീഗ് തീരുമാനിച്ചു. ലീഗ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ നടക്കണമെന്നാണ് ലീഗിന്റെ നിലപാട്. തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ലീഗിന് മാത്രമായി തീരുമാനം എടുക്കാനാവില്ല. മറ്റു പാർട്ടികളുമായി ആലോചിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ലീഗിന് യാതൊരു വിധ പ്രശ്നങ്ങളും ഇല്ല. ഇക്കാര്യത്തിൽ ലീഗിന് വ്യക്തതയുണ്ട്. തിങ്കളാഴ്ച ഘടകകക്ഷികളുമായി ചർച്ച നടത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ.മദീജിന്റെ പരാമർശത്തെ കുറിച്ച് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചില്ല.

Top