വായു ഉപയോഗിച്ച് ഓടുന്ന ടാറ്റയുടെ കാര്‍ ഈ വര്‍ഷം ഇറങ്ങും

കംപ്രസ്ഡ് എയര്‍ ഉപയോഗിച്ച് ഓടുന്ന ടാറ്റയുടെ ചെറുവാഹനമായ എയര്‍പോഡ് ഈവര്‍ഷം അവസാനത്തോടെ പുറത്തിറങ്ങും. 4 പേര്‍ക്ക് യാത്രചെയ്യാവുന്ന വാഹനം എം ഡി ഐ എന്ന ഫ്രഞ്ച് കമ്പനിയുമായി സഹകരിച്ചാണ് ഇത് ഇറക്കുന്നത്.

മലിനീകരണമില്ലാത്ത വാഹനത്തിന്റെ ഇന്ധനടാങ്ക് ഏത് കംപ്രസ്ഡ് എയര്‍ സ്റ്റേഷനില്‍നിന്നും നിറയ്ക്കാം. ഒരുതവണ ടാങ്ക് നിറച്ചാല്‍ 200 കി.മി ദൂരംവരെ സഞ്ചരിക്കും എന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 80 കിലോമീറ്ററാവും പരമാവധി വേഗം. സ്റ്റിയറിങ്ങിന് പകരം ജോയ്സ്റ്റിക് ഉപയോഗിച്ചാവും വാഹനം നിയന്ത്രിക്കുക.

ഏഴുവര്‍ഷം മുമ്പാണ് ഈ ചെറുകാര്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ടാറ്റ ആരംഭിച്ചത്. ഈ പദ്ധതി ഒരു ഘട്ടത്തില്‍ ടാറ്റ ഉപേക്ഷിച്ചുവെന്ന അഭ്യൂഹം പരന്നിരുന്നു. എന്‍ജിന്‍ ചൂടാകുന്നത് അടക്കമുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍മൂലം ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ വിഷമമാണ് എന്നുള്ള വിലയിരുത്തല്‍ മൂലമാണിത്. എന്നാല്‍ ഇത് പരിഹരിച്ചുള്ള ടാങ്കാണ് ടാറ്റയും എം ഡി ഐയും വികസിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന്റെ പുകക്കുഴലിലൂടെയാണ് കംപ്രസ്ഡ് എയര്‍ പുറംതള്ളുന്നത്.

Top