വാട്‌സ്ആപ്പില്‍ ആറ് പുതിയ ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തി

whatsapp

സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കിടയിലെ ജനപ്രിയ ആപാണ് വാട്‌സ്ആപ്പ്. പുതിയതായി ഇറങ്ങിയ വാട്‌സ്ആപ്പ് പതിപ്പില്‍ ആറ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇതില്‍ മിക്കതും സജീവ ഉപയോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതുമാണ്. വാട്‌സ്ആപ്പ് 2.12.241 പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഈ സേവനങ്ങള്‍ ഉപയോഗപ്പെടത്താനാകും.

കസ്റ്റം നോട്ടിഫിക്കേഷന്‍, ഡാറ്റാ ഉപയോഗം എന്നിവ പുതിയ ഫീച്ചറുകളാണ്.

കസ്റ്റം നോട്ടിഫിക്കേഷന്‍ ഉപയോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് ഓരോ സുഹൃത്തുക്കളുടെയും നോട്ടിഫിക്കേഷനു പ്രത്യേകം റിങ്‌ടോണ്‍ കൊടുക്കാം.

കുറഞ്ഞ ഡാറ്റാ ഉപയോഗം വാട്‌സാപ്പ് കോള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ഡാറ്റ നഷ്ടമാകുന്നുവെങ്കില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാവുന്നതാണ്. വാട്‌സാപ്പിന്റെ എല്ലാ സേവനങ്ങളും കുറഞ്ഞ ഡാറ്റയില്‍ ഉപയോഗിക്കാന്‍ ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍ മതി.

നെറ്റ്‌വര്‍ക്ക് ഉപയോഗം വാട്‌സാപ്പ് ഡാറ്റാ ഉപയോഗം ഈ ഫീച്ചറിന്റെ സഹായത്തോടെ കൃത്യമായി നിരീക്ഷിക്കാനാവും.

പോപ്അപ് നോട്ടിഫിക്കേഷന്‍ വാട്‌സ്ആപ്പ് തുറക്കാതെ തന്നെ സന്ദേശങ്ങള്‍ കാണാനും മറുപടി നല്‍കാനും ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍ സാധിക്കും.

മാര്‍ക് ആസ് അണ്‍റീഡ് സന്ദേശങ്ങള്‍ അണ്‍റീഡ് ആയി സെറ്റ് ചെയ്യാന്‍ കഴിയും. പിന്നീട് സൗകര്യം പോലെ വായിക്കാനുള്ള സന്ദേശങ്ങള്‍ ഇതുപോലെ അണ്‍റീഡ് ആയി സെറ്റ് ചെയ്യാവുന്നതാണ്.

ചാറ്റ് മ്യൂട്ട് നിങ്ങളെ ആരെങ്കിലും സ്ഥിരമായി ശല്യം ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ ചാറ്റ് മ്യൂട്ട് ചെയ്യാവുന്നതാണ്.

Top