വാട്ട്‌സ് ആപ്പില്‍ ബ്ലൂടിക് നിയന്ത്രിക്കാം

ന്യൂയോര്‍ക്ക്: വാട്ട്‌സ് ആപ്പില്‍ പുതിയതായി ഇറക്കിയ ബ്ലൂടിക് സംവിധാനം നിയന്ത്രിക്കാം.ബ്ലൂ ടിക് പ്രവര്‍ത്തനരഹിതമാക്കാനുള്ള സംവിധാനമാണ് പുതിയ ഭേദഗതി.
ഒരാള്‍ നമ്മുടെ സന്ദേശം വായിച്ചോ എന്ന് അറിയാനുള്ള ബ്ലൂടിക് നിയന്ത്രിക്കാനാണ് വാട്ട്‌സ് ആപ്പ് പുതിയ സംവിധാനം എത്തിച്ചത്. അയച്ച സന്ദേശം വായിച്ചു എന്നറിയാന്‍ രണ്ട് നീല ടിക്കുകള്‍ കഴിഞ്ഞ വാരം വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചിരുന്നു.

ഈ നീല ടിക്കുകള്‍ പലരില്‍ നിന്നും പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഇതോടെ ചില മാറ്റങ്ങള്‍ വരുത്താന്‍ വാട്ട്‌സ് ആപ് നിര്‍ബന്ധിതരായിരിക്കുകയാണ്.
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമാകും പുതിയ സേവനം ലഭ്യമാകുക.

ഭേദഗതികളോടു കൂടിയ വാട്ട്‌സ്ആപിന്റെ പുതിയ പതിപ്പ് അവരുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഓട്ടോ അപ്‌ഡേഷനില്‍ ഇത് ഉടന്‍ ലഭിക്കില്ല. ആന്‍ഡ്രോയിഡ് 2.1ന് അതിന് മുകളിലുമുള്ള പതിപ്പുകള്‍ ഉള്ളവര്‍ വാട്ട്ആപിന്റെ പുതുക്കിയ പതിപ്പ് ലഭിക്കാന്‍ പുതിയ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാട്ട്‌സ് ആപ് ഓപ്പണ്‍ ചെയ്ത് സെറ്റിംഗ്‌സ് എടുത്ത് അക്കൗണ്ടില്‍ പ്രൈവസി ക്ലിക് ചെയ്യുക തുടര്‍ന്ന് കാണുന്ന ‘Read Receipts’ ല്‍ ക്ലിക് ചെയ്ത് ബ്ലൂടിക്ക് പ്രവര്‍ത്തന രഹിതമാക്കാം.

Top