വഴക്കു പറഞ്ഞ വിഷമത്തില്‍ കുളത്തില്‍ ചാടി വിദ്യാര്‍ത്ഥി മരിച്ചു

deadbody

ചെങ്ങന്നൂര്‍: വഴക്കു പറഞ്ഞ വിഷമത്തില്‍ കുളത്തില്‍ ചാടിയ വിദ്യാര്‍ത്ഥി മരിച്ചു. ചെങ്ങന്നൂര്‍ പിരളശേരി ചെക്കന്‍പാറയില്‍ സുനിലിന്റെ മകന്‍ വൈശാഖ് (16) ആണു മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെയാണ് വീടിനു സമീപത്തെ സ്‌നേഹധാരാ ആശ്രമ കേന്ദ്രത്തിലെ ആഴമുള്ള കുളത്തിലേക്കു ചാടിയത്.

വീട്ടില്‍ വഴക്കു പറഞ്ഞതിനെത്തുടര്‍ന്നുള്ള വിഷമത്തില്‍ കുളത്തിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെടുത്തു. മുളക്കുഴ ഗവ. വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വൈശാഖ്.

Top