വളയ്ക്കാനും മടക്കി പോക്കറ്റിലിടാനും കഴിയുന്ന ഫോണുകള്‍ എത്തുന്നു

വളയ്ക്കാനും മടക്കി പോക്കറ്റിലിടാനും കഴിയുന്ന ഫോണുകള്‍ ഉടനെത്തുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ട് മൂന്ന് വര്‍ഷങ്ങളായി. ഇതുവരെ കൈയ്യിലെത്തിയിട്ടില്ല. പക്ഷേ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഉടനെത്തുമെന്ന് തന്നെയാണ്.

ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് മുന്നോടിയായി സാംസങ്ങ് അവതരിപ്പിച്ച, ഇപ്പോള്‍ വിപണിയിലെത്തിയ എസ് 6 എഡ്ജ് ഒരു സൂചനയാവാം. വളഞ്ഞ സ്‌ക്രീനുള്ള ഇത്തരം ഫോണുകള്‍ക്കു പകരം വളച്ച് ചുരുട്ടി പോക്കറ്റിലിടാവുന്ന ഫോണ്‍ ഉടനെ എത്തിയേക്കും.

ഇതിനോട് കൂട്ടിവായിക്കാവുന്നത് ഡിസ്പ്‌ളേകളെക്കുറിച്ചാണ്. ട്രാന്‍സ്‌പെരന്റ് ഡിസ്പ്‌ളേകളെന്ന സംവിധാനം നിലവില്‍ ലക്ഷ്വറി കാറുകളിലും മറ്റും ഉപയോഗിക്കാറുണ്ട്. ഈ സാങ്കേതിക വിദ്യയും പരമാവധി മുന്നേറ്റത്തിലാണത്രെ

വാണിജ്യാടിസ്ഥാനത്തില്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ 2016ല്‍ വിപണിയിലെത്തുമെന്ന് ‘ബിസിനസ് കൊറിയ’സാംസങ്ങ് ഒഫീഷ്യലുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. സ്മാര്‍ട് ഫോണുകള്‍ക്കും ടാബുകള്‍ക്കും ശേഷം ഉടനെ ഫോള്‍ഡബിള്‍ ലാപ്‌ടോപ്പുകളും വിപണിയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാം.

Top