വര്‍ഷം വ്യാഴാഴ്ച തിയ്യെറ്ററില്‍ എത്തും

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന വര്‍ഷം തീയ്യറ്ററുകളിലേക്ക്. ചിത്രം വ്യാഴായ്ച്ച തിയ്യെറ്ററുകളിലെത്തും. സാധാരണക്കാരന്റെ ജീവിത മൂഹൂര്‍ത്തങ്ങള്‍ പ്രമേയമായെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായെത്തുന്നു, ആശാ ശരത്ത് ആണ് നായിക.

ടി ജി രവി, ഇര്‍ഷാദ്,സുധീര്‍ കരമന, മംമത മോഹന്‍ദാസ്, സരയു, സജിത മഠത്തില്‍, പ്രജ്വവല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സന്തോഷ് വര്‍മയുടേതാണ് വരികള്‍. ബിജിബാലാണ് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു സിനിമയുടെ ഓഡിയോ റിലീസ് ഇന്റര്‍നെറ്റ് വഴി തത്സമയം സംപ്രേഷണം ചെയ്തു എന്ന പ്രത്യേകതയും വര്‍ഷത്തിനാണ്.

Top