വര്‍ഗീയ ലഹളകള്‍ 561; കൊല്ലപ്പെട്ടത് 90 പേര്‍

ന്യൂഡല്‍ഹി: ഈവര്‍ഷം രാജ്യത്ത് 561 വര്‍ഗീയ ലഹളകളിലായി 90 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവര്‍ 1,688 പേര്‍. ഉത്തര്‍പ്രദേശില്‍ മാത്രം 129 കലാപങ്ങളില്‍ 25 പേര്‍ മരിച്ചു. രാജസ്ഥാനില്‍ 61 സംഭവങ്ങളിലായി 13 മരണവും മഹാരാഷ്ട്രയില്‍ 82 കലാപങ്ങളില്‍ 12 മരണവുമുണ്ടായി. ഗുജറാത്തില്‍ 59 ലഹളകളില്‍ എട്ടുപേരാണ് മരിച്ചത്.

ഒക്ടോബര്‍ വരെയുള്ള കലാപക്കണക്കുകളുടെ വിവരം കേന്ദ്രമന്ത്രി കിരണ്‍ റിജുജുവാണ് ലോക്‌സഭയെ അറിയിച്ചത്. കഴിഞ്ഞവര്‍ഷം രാജ്യത്താകമാനം 2,269 കലാപങ്ങളിലായി 133 പേര്‍ കൊല്ലപ്പെടുകയും 823 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 2012ല്‍ 668 കലാപങ്ങളാണുണ്ടായത്. ഇതില്‍ മരിച്ചവര്‍ 94 പേരും പരിക്കേറ്റവര്‍ 2,117 പേരുമാണ്.

Top