വരുന്നു വെളളത്തിലിടാവുന്ന സ്മാര്‍ട്ട് ഫോണ്‍, തകര്‍ക്കാനും ഹാക്കു ചെയ്യാനും സാധിക്കില്ല

സ്മാര്‍ട്ട്‌ഫോണ്‍പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വിവരങ്ങള്‍ ചോര്‍ത്താനാകാത്ത, പൊട്ടാത്ത, വെള്ളം കയറി നാശമാകാത്ത സ്മാര്‍ട്‌ഫോണ്‍ രൂപപ്പെടുത്തിയെന്ന അവകാശവാദവുമായെത്തിയിരിക്കുകയാണ് യുഎസിലും ചൈനയിലും പ്രവര്‍ത്തിക്കുന്ന ടൂറിങ് റോബട്ടിക് ഇന്‍ഡസ്ട്രീസ്. ടൈറ്റാനിയത്തെയും സ്റ്റീലിനെയും വെല്ലുന്ന കരുത്തുള്ള പ്രത്യേക ദ്രവ ലോഹ ബോഡിയാണു ഫോണിനെന്നു കമ്പനി പറയുന്നു. 5.5 ഇഞ്ച് സ്‌ക്രീനുള്ള ഫോണ്‍ ‘ഹാക്കിങ്ങിനെ’ പൂര്‍ണമായും തടയാന്‍ തക്ക എന്‍ക്രിപ്ഷന്‍ വിദ്യകളുമായാണെത്തുന്നത്. ഒരു വശത്തെ ഫിംഗര്‍പ്രിന്റ് റീഡര്‍ വഴിയാണ് ഫോണ്‍ ആക്ടിവേറ്റ് ചെയ്യുക. പ്രധാന ആപ്ലിക്കേഷനുകളെല്ലാം പൂര്‍ണമായും എന്‍ക്രിപ്റ്റ് ചെയ്യും. പുറത്തുനിന്നുള്ള സെര്‍വറുകളുടെ ഉപയോഗം നിയന്ത്രിക്കും.

ലിക്വിഡ് മോര്‍ഫിയം എന്ന വസ്തു ഉപയോഗിച്ചാണു ബോഡി നിര്‍മാണം. സ്‌ക്രീന്‍ പൊട്ടില്ല, കുലുക്കം ബാധിക്കില്ല തുടങ്ങിയ ഗുണങ്ങളുമുണ്ട്. ഉള്ളിലെ ഘടകങ്ങളിലെ നാനോ കോട്ടിങ് കാരണമാണു പൂര്‍ണമായും ‘വാട്ടര്‍പ്രൂഫ്’ ആകുന്നതെന്നു കമ്പനി പറഞ്ഞു.16 ജിബി മോഡലിന് 610 ഡോളര്‍ (ഏകദേശം 38000 രൂപ) നിരക്കില്‍ യുഎസില്‍ 31നു ബുക്കിങ് തുടങ്ങുമെന്ന് ടൂറിങ് മേധാവി സ്റ്റീവ് ഷോ പറഞ്ഞു.

Top