വരുണ്‍ഗാന്ധി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ബിജെപി എംപി വരുണ്‍ഗാന്ധി കോണ്‍ഗ്രസ് നേതാവ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. തരൂരിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വരുണ്‍ഗാന്ധി തയാറായില്ല. സുനന്ദ പുഷ്‌കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് തരൂരിനെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച സുനന്ദയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു വരുണ്‍ഗാന്ധി തരൂരിനെ സന്ദര്‍ശിച്ചത്.

Top