വയലാര്‍ രവിയും അബ്ദുള്‍വഹാബും കെ.കെ രാഗേഷും രാജ്യസഭയിലേക്ക്

തിരുവനന്തപുരം: പ്രതീക്ഷിച്ച പോലെ തന്നെ രാജ്യസഭാ തെരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥികളായ വയലാര്‍ രവിയും അബ്ദുള്‍ വഹാബും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെ.കെ രാഗേഷും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

വയലാര്‍ രവിക്ക് 37 വോട്ടും അബ്ദുള്‍ വഹാബിന് 36 വോട്ടും കെ.കെ രാഗേഷിന് 37 വോട്ടും ലഭിച്ചു. എല്‍ഡിഎഫില്‍ നിന്നും മത്സരിച്ച സിപിഐ നേതാവ് കെ. രാജന്‍ പരാജയപ്പെട്ടു. 29 വോട്ടുകള്‍ മാത്രമാണ് കെ. രാജന് ലഭിച്ചത്.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ടുകള്‍ ഒന്നും ചോര്‍ന്നില്ല.

Top