ആദിവാസി പെണ്‍കുട്ടികള്‍ക്ക് പീഡനം: പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടികളെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് എസ്പിക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ അടിയന്തര നടപടി വേണമെന്നു സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. പ്രതികളെ മുഴുവന്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top