വനിതാമതില്‍; പണപ്പിരിവ് നടത്തുന്ന കാര്യം അന്വേഷിക്കാന്‍ മന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരില്‍ നിന്നും വനിതാ മതിലിന് വേണ്ടി പണപ്പിരിവ് നടത്തുന്ന കാര്യം അന്വേഷിക്കാന്‍ ജോയിന്റ് റജിസ്ട്രാര്‍ക്ക് സഹകരണ മന്ത്രിയുടെ നിര്‍ദേശം.

പിരിവ് നടത്തുന്ന് കണ്ടെത്തിയ പുതുശേരിയിലെ സഹകരണ ബാങ്കിനോട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം, വനിതാമതിലിന്റെ പേരില്‍ പ്രാദേശികതലത്തില്‍ പണപ്പിരിവ് നടത്തിയതിന്റെ ഉത്തരവാദിത്തമേല്‍ക്കാന്‍ സംഘാടകസമിതി തയ്യാറായിട്ടില്ല.

Top