വനിതകള്‍ക്ക് നാവികസേനയില്‍ പൂര്‍ണ്ണകാല സേവനമാകാമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : ഇന്ത്യന്‍ നാവികസേനയില്‍ വിരമിക്കല്‍ പ്രായം വരെ വനിതകള്‍ക്കും സേവനം അനുഷ്ഠിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. പെര്‍മനന്റ് കമ്മീഷന്‍ പദവിയുടെ നിഷേധം വനിതകളുടെ വളര്‍ച്ചയ്ക്ക് വിഘാതമാണെന്നും കോടതി പറഞ്ഞു.

വ്യോമസേനയിലും കരസേനയിലും വനിതകള്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ പദവി നേരത്തെ നല്‍കിയിരുന്നു. നാവികസേനയിലെ ഈ വിവേചനത്തിനെതിരെ 19 വനിതാ നാവികസേനാ ഉദ്യോഗസ്ഥരാണ് കോടതിയെ സമീപിച്ചത്.

ലിംഗവിവേചനമാണ് നാവികസേന തുടരുന്നതെന്നായിരുന്നു ഇവരുടെ പരാതി. കുറഞ്ഞസര്‍വീസ് കാലാവധി മാത്രം അനുവദിച്ചിരുന്നതിനാല്‍ ഇവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. 20 വര്‍ഷമെങ്കിലും സേവനം നടത്തുന്നവര്‍ക്ക് മാത്രമേ പെന്‍ഷന് അര്‍ഹതയുള്ളു.

Top