വടകര താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ പൂജയ്ക്കു വച്ചു

കോഴിക്കോട്: വടകര താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ പൂജവയ്പ്. മഹാനവമി ദിനത്തിലാണ് ആശുപത്രിയില്‍ ശസ്ത്രക്രിയ ഉപകരങ്ങള്‍ പൂജവച്ചത്. ഓപ്പറേഷന്‍ തീയറ്ററില്‍ മണ്ഡപം മാതൃകയില്‍ നിര്‍മ്മിച്ച സ്ഥലത്തായിരുന്നു പൂജവയ്പ്. പ്രത്യേക പൂജകളും പ്രസാദ വിതരണവും ഓപ്പറേഷന്‍ തീയറ്ററില്‍ നടത്തി.

അതീവ ശ്രദ്ധയോടെ അണുവിമുക്തമായി സൂക്ഷിക്കേണ്ട സ്ഥലത്താണ് പൂജയെന്നതും ശ്രദ്ധേയമാണ്. മഹാനവമി ദിനത്തില്‍ ആശുപത്രി മുഴുവന്‍ തെങ്ങോല കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു. പൂജവയ്പ് നടന്നതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

അടുത്തിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓണാഘോഷ ദിനത്തില്‍ ഓപ്പറേഷന്‍ തീയറ്ററില്‍ സദ്യവിളമ്പിയത് വന്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഓപ്പറേഷന്‍ തീയറ്ററില്‍ പൂജവയ്പ് വടകര താലൂക്ക് ആശുപത്രിയില്‍ നടന്നത്.

Top