വടകരയില്‍ ടിപി സ്തൂപം വീണ്ടും തകര്‍ത്തു;പിന്നില്‍ സിപിഎം എന്ന് കെ കെ രമ

കോഴിക്കോട്: വടകര വളളിക്കാട്ട് ടി.പി. ചന്ദ്രശേഖരന്റെ സ്തൂപം വീണ്ടും തകര്‍ത്തു. ഇതു നാലാം തവണയാണ് ടിപിയുടെ സ്തൂപം ആക്രമിക്കപ്പെടുന്നത്. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വേണ്ടി പൊലീസിനെ പിന്‍വലിച്ച സമയത്തായിരുന്നു ആക്രമണം.

സ്തൂപത്തിന് മുകളിലുള്ള മുമ്പ് തകര്‍ക്കപ്പെട്ട നക്ഷത്രത്തിന് പകരം സ്ഥാപിച്ചിരുന്ന താത്കാലിക ആര്‍ച്ച് നശിപ്പിക്കപ്പെട്ടു. ടിപി ചന്ദ്രശേഖരന്റെ ചിത്രമടക്കം ഉള്ള ആര്‍ച്ചാണ് നശിപ്പിക്കപ്പെട്ടത്. സമീപത്തെ ലൈറ്റുകളും അടിച്ച് തകര്‍ത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് കാവലേര്‍പ്പെടുത്തി.

സിപിഎമ്മിന്റെ അടങ്ങാത്ത പകയാണ് ആക്രമണത്തിനു പിന്നിലെന്ന് ടിപിയുടെ ഭാര്യ കെ.കെ.രമ പറഞ്ഞു. പൊലീസിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ് തുടര്‍ച്ചയായുള്ള ഇത്തരം സംഭവങ്ങള്‍ കാരണമെന്നും രമ പറഞ്ഞു.

Top