വക്കീല്‍ കുപ്പായത്തില്‍ തിളങ്ങാനായി സുരേഷ് ഗോപി എത്തുന്നു

പൊലീസ് വേഷവും വക്കീല്‍ വേഷവും തനിക്ക് ഒരു പോലെ കൈകാര്യം ചെയ്യാന്‍ പറ്റുമെന്ന് തെളിയിച്ച നടനാണ് സുരേഷ് ഗോപി. ചെറിയ ഇടവേളയ്ക്ക് ശേഷം വക്കീല്‍ വേഷത്തില്‍ തിളങ്ങാനായി സുരേഷ് ഗോപി എത്തുകയാണ്.

എ കെ. സാജന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ചിന്താമണി കൊലക്കേസിലെ അഭിഭാഷകനെ വെല്ലുന്ന സ്‌റ്റൈലിലാണ് സുരേഷ് ഗോപി എത്തുന്നത്. എ കെ. സാജന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയായിരുന്നു ചിന്താമണി കൊലക്കേസ്.

അഞ്ചു കുറ്റവാളികളെ ജാമ്യത്തിലിറക്കുകയും അവര്‍ പിന്നീട് അഭിഭാഷകന്റെ ജീവതത്തിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് സാജന്റെ പുതിയ സിനിമയുടെ പ്രമേയം. അനുമോളാണ് നായിക. സിദ്ദിഖും രണ്‍ജിപണിക്കരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തൃശൂരാണ് ലൊക്കേഷന്‍.

Top