ലോഹത്തില്‍ മഞ്ജു വാര്യരുണ്ടോ ?

മോഹന്‍ലാല്‍ നായകനായ രഞ്ജിത്ത് ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തിരിച്ചു വരുന്നതെന്നു വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം വെറും സിനിമാ ഗോസിപ്പില്‍ ഒതുങ്ങി. സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും മഞ്ജു വാര്യര്‍ വാര്‍ത്തകളില്‍ നിറയുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹത്തില്‍ മഞ്ജുവും അഭിനയിക്കുന്നുവെന്നാണ് മോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. ലോഹത്തില്‍ നായികയായി മഞ്ജു അഭിനയിക്കുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആന്‍ഡ്രിയയാണ് ചിത്രത്തില്‍ നായിക. ലോഹത്തില്‍ മഞ്ജു വാര്യര്‍ അതിഥി താരമായി എത്തുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

കോഴിക്കോടും കൊച്ചിയിലുമാണ് ലോഹത്തിന്റെ ചിത്രീകരണം നടക്കുന്നത്. ടാക്‌സി ഡ്രൈവറുടെ റോളിലാണ് മോഹന്‍ലാല്‍ ലോഹത്തില്‍ എത്തുന്നത്. കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള ടാക്‌സി യാത്രയിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ലോഹത്തിന്റെ ഷൂട്ടിങ്ങിപ്പോള്‍ കോഴിക്കോടാണ് നടക്കുന്നത്.

Top