ലോഹത്തില്‍ പൃഥ്വിരാജ് എത്തുന്നു അതിഥി താരമായി

രഞ്ജിത് സംവിധാനം ചെയ്യുന്ന ലോഹത്തില്‍ പൃഥ്വിരാജ് അതിഥി താരമായി എത്തുന്നു. അതും പൊലീസ് വേഷത്തില്‍. മോഹന്‍ലാലിനെ നായകനാകുന്ന ചിത്രത്തില്‍ സിറ്റി പൊലീസ് കമ്മിഷണറുടെ വേഷത്തിലാണ് പൃഥ്വി എത്തുന്നത്. ആന്‍ഡ്രിയ ജര്‍മിയയാണ് ചിത്രത്തിലെ നായിക.

അജു വര്‍ഗീസ്, പേളി മാനി, ശ്രിന്ദ അഷാബ്, മണിക്കുട്ടന്‍, പാര്‍വതി മേനോന്‍ എന്നിവരും ഈ സിനിമയിലെ അതിഥി താരങ്ങളാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. കോഴിക്കാടാണ് ലോഹത്തിന്റെ പ്രധാന ലൊക്കേഷന്‍. കൊച്ചിയിലും ദുബായിലും ഏതാനും ദിവസം ഷൂട്ടിംഗ് ഉണ്ടാവും.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പൃഥ്വിരാജ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന സിനിമയിലും പൃഥ്വി അതിഥിതാരമായി എത്തിയിരുന്നു.

തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന അനാര്‍ക്കലി എന്ന സിനിമയിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിക്കുന്നത്. ശ്യാമപ്രസാദിന്റെ ഇവിടെ, ലിജോ ജോസ് പല്ലിശേരിയുടെ ഡബിള്‍ ബാരല്‍, എന്നീ ചിത്രങ്ങളില്‍ പൃഥ്വിയാണ് നായകന്‍.

Top