ലോലിപോപ്പ് ഒഎസുമായി മൈക്രോമാക്‌സ് കാന്‍വാസ് സ്പാര്‍ക്ക്

ആന്‍ഡ്രോയ്ഡ് ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ലോലിപോപ്പ് റണ്‍ ചെയ്യുന്ന ഏറ്റവും വിലകുറഞ്ഞ ഫോണുമായി മൈക്രോമാക്‌സ്. മൈക്രോമാക്‌സ് കഴിഞ്ഞദിവസം പുറത്തിറക്കിയ കാന്‍വാസ് സ്പാര്‍ക്ക് ഫോണിന് 4999 രൂപയാണ് വില. ഡുവല്‍ സിം ഉപയോഗിക്കാന്‍ സാധിക്കുന്ന കാന്‍വാസ് സ്പാര്‍ക്കിന് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയോടെയുള്ള 4.7 ഇഞ്ച് ക്യൂഎച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്.

കാന്‍വാസ് സ്പാര്‍ക്കിന് 1.3 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ മീഡിയടെക് പ്രോസസറിന്റെ കരുത്തും ഒരു ജിബി ഡിഡിആര്‍3 റാമും ഉണ്ടാകും. എട്ടു മെഗാപിക്‌സല്‍ ക്യാമറ, രണ്ടു മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, എട്ടു ജിബി ഇന്‍ബില്‍റ്റ് മെമ്മറി(മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ വര്‍ദ്ധിപ്പിക്കാം) എന്നിവയും ഫോണിന്റെ സവിശേഷതകളാണ്.

കണക്ടിവിറ്റി ഓപ്ഷനുകളായി വൈഫൈ, ബ്ലൂടൂത്ത് 4.0, ജിപിഎസ് എന്നിവയുമുണ്ട്. 2000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു പ്രത്യേകത. വൈറ്റ്‌ഗോള്‍ഡ്, ഗ്രേസില്‍വര്‍ എന്നിങ്ങനെ രണ്ടു നിറങ്ങളിലായാകും ഫോണ്‍ ലഭ്യമാകുക. വൊഡാഫോണുമായി ചേര്‍ന്ന് രണ്ടുമാസത്തേക്ക് 500 എംബി ത്രീജി ഡേറ്റയും കാന്‍വാസ് സ്പാര്‍ക്കിന് മൈക്രോമാക്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്.

കഴിഞ്ഞദിവസം പുറത്തിറക്കിയ ഫോണിന്റെ ആദ്യ വില്‍പന ഏപ്രില്‍ 29ന് ഉച്ചയ്ക്കു 12 മണിമുതല്‍ സ്‌നാപ്ഡീല്‍ വഴി ഫ്‌ലാഷ് സെയില്‍ രീതിയിലായിരിക്കും.

Top