SC agreed lodha comittee suggestions

ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപെട്ട് ലോധകമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് സുപ്രീം കോടതി .

കമ്മിറ്റി ശുപാര്‍ശകളില്‍ യാതെരു മാറ്റവും വരുത്താന്‍ പാടില്ലെന്നും ആറ് മാസത്തിനകം നടപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ലോധകമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാവില്ലെന്ന് കാട്ടി ബിസിസിഐ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിര്‍ദ്ദേശം.

ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപെട്ട കേസിലാണ് ക്രിക്കറ്റിലെ അഴിമതി സംബന്ധിച്ച് പഠിച്ച് നിര്‍ദ്ദേശം നല്‍കാന്‍ സുപ്രീം കോടതി ലോധകമ്മീഷനെ നിയമിച്ചത്.

സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകളിലും ബിസിസിഐയിലും എഴുപത് വയസിന് മുകളിലുള്ളവര്‍ ഭാരവാഹികള്‍ ആകരുതെന്ന് ലോധകമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീം കോടതി അംഗീകരിച്ചു.

Top