ലോക ബാഡ്മിന്റൺ റാങ്കിംങ്‌; സൈന നെഹ്‌വാൾ ഒന്നാം സ്ഥാനത്ത്

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ റാങ്കിംഗിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ ഒന്നാം സ്ഥാനത്ത് എത്തി. ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസ് സെമിഫൈനലിൽ സ്പെയിനിന്റെ കരോലിന മാറിൻ പരാജയപ്പെട്ടതോടെയാണ് സൈന ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സൈന. പ്രകാശ് പദുകോണാണ് ലോക ഒന്നാം നന്പർ റാങ്കിൽ എത്തിയ ഇന്ത്യൻ പുരുഷതാരം.

രണ്ടാം സെമിഫൈനലിൽ ജപ്പാന്റെ യു ഹാഷിമോട്ടോയാണ് സൈനയുടെ എതിരാളി. മത്സരഫലം എന്തു തന്നെ ആയാലും സൈന തന്നെ ആയിരിക്കും ഒന്നാം സ്ഥാനത്ത്. ആൾ ഇംഗ്ളണ്ട് ചാന്പ്യൻ കൂടിയായ കരോലിന, തായ്ലൻഡിന്റെ രത്ചനോക് ഇന്റനോകിനോടാണ് പരാജയപ്പെട്ടത്.

Top