ലോക ബാഡ്മിന്റണ്‍ റാങ്കിംഗ്: സൈനയ്ക്ക് മൂന്നാം റാങ്ക്

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ സൈന നെഹ്‌വാള്‍മൂന്നാം സ്ഥാനത്ത് എത്തി. 71,081 പോയിന്റാണ് സൈനയ്ക്കുള്ളത്.ചൈനീസ് താരങ്ങളായ ലീ ഷൂരി, ഷീ ജിന്‍ വാങ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

രണ്ടു തവണ ലേക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ പിവി സിന്ധു ആദ്യപത്തില്‍ തിരിച്ചെത്തി. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്താണ് പുതിയ റാങ്കിംഗില്‍ സിന്ധു.57,985 പോയന്റാണ് സിന്ധുവിനുള്ളത്.

അതേസമയം കെ ശ്രീകാന്ത് അഞ്ചാം സ്ഥാനത്തേക്കിറങ്ങി. പാരുപ്പള്ളി കാശ്യപ് 15ാം റാങ്കും എച്ച്എസ് പ്രണോയി 18 ഉം റാങ്കുകളിലേക്ക് നില മെച്ചപ്പെടുത്തി.

Top